05:58pm 21 August 2026
NEWS
അഭിഭാഷക അഡ്മിഷൻ കമ്മിറ്റി യോഗം ചേർന്നു; നീതിന്യായ മന്ത്രി അധ്യക്ഷത വഹിച്ചു
21/08/2026  12:45 PM IST
nila
അഭിഭാഷക അഡ്മിഷൻ കമ്മിറ്റി യോഗം ചേർന്നു; നീതിന്യായ മന്ത്രി അധ്യക്ഷത വഹിച്ചു

​ദോഹ: ഖത്തർ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസൻ അൽ മുഹന്നദിയുടെ അധ്യക്ഷതയിൽ അഭിഭാഷക അഡ്മിഷൻ കമ്മിറ്റി യോഗം ചേർന്നു.
​പരിശീലന ഘട്ടം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് പുതിയ അഭിഭാഷകർ കമ്മിറ്റിക്കു മുൻപാകെ നിയമപരമായ സത്യപ്രതിജ്ഞ ചെയ്ത് അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചു.തതുല്യ തൊഴിൽ മേഖലകളിൽ നിന്നുള്ള അഭിഭാഷകരെ പ്രാക്ടീസിംഗ് അഭിഭാഷകരുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും പരിശീലനാർത്ഥികളായ അഭിഭാഷകരുടെ അപേക്ഷകളും യോഗം വിലയിരുത്തി.ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്ക് മുൻപാകെ ഹാജരാകാൻ അനുമതിയുള്ള അഭിഭാഷകനെ അപ്പീൽ കോടതിയിൽ ഹാജരാകാൻ തക്കവിധം രജിസ്ട്രേഷനിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷയും അംഗീകരിച്ചു. അഭിഭാഷകവൃത്തിയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉപസമിതികളുടെ മിനിറ്റ്സും മറ്റ് കാര്യങ്ങളും കമ്മിറ്റി ചർച്ച ചെയ്തു.
​ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (Third National Development Strategy) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ നിയമമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സ്വദേശി പ്രതിഭകളെ പ്രാപ്തരാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നീതിന്യായ മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img