
ക്വിറ്റോ: ഇക്വഡോറിൽ പള്ളിയിൽ പ്രാർഥനയ്ക്കിടെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് ദേഹത്തേക്ക് വീണ് പുരോഹിതൻ മരിച്ചു. ഗ്വയാക്വിലിലെ ന്യൂസ്ട്ര സെനോര ഡെൽ പെർപെറ്റിയൂ സൊക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പട്രീഷ്യോ ആൽഫ്രഡോ സാഞ്ചേസ് മോലിനാരി എന്ന കത്തോലിക്കാ പുരോഹിതനാണ് മരിച്ചത്.
വിശ്വാസികളെ അഭിമുഖീകരിച്ച് പ്രാർഥന നയിച്ചുകൊണ്ടിരിക്കെയാണ് ഭിത്തിയിൽ സ്ഥാപിച്ചിരുന്ന വലിയ കുരിശ് വൈദികന്റെ ദേഹത്തേക്ക് പതിച്ചത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന് ജീവൻ നഷ്ടമായി.
പള്ളിയിലെ പ്രാർഥന തത്സമയം സംപ്രേഷണം ചെയ്തിരുന്നതിനാൽ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈദികന്റെ മരണവിവരം ഗ്വയാക്വിൽ അതിരൂപത ഞായറാഴ്ച സ്ഥിരീകരിച്ചു.
A priest was killed in Ecuador after a massive cross collapsed on him during services. The incident happened in front of worshippers and was captured on a livestream. https://t.co/0ia3NKTsjG
— Open Source Intel (@Osint613) October 18, 2026










