10:16am 21 October 2026
NEWS
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
15/10/2025  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) 61 -ാം സംസ്ഥാന സമ്മേളനത്തിന്‍റെ ലോഗോ തിരുവല്ല ബിലീവേഴ്സ് കൺവൻഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രകാശനം ചെയ്തു.ജനറൽ കൺവീനർ ബോബി ഏബ്രഹാം, പത്തനംതിട്ട പ്രസ് ക്ലബ് സെക്രട്ടറി ജി. വിശാഖൻ, ട്രഷറാർ എസ്. ഷാജഹാൻ, മുൻ പ്രസിഡന്‍റ് സാം ചെന്പകത്തിൽ, വർഗീസ് സി. തോമസ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ വർ‌ഗീസ് മാമ്മൻ,  പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മുതിർന്ന മാധ്യമ പ്രവർത്തകനും യൂണിയൻ മുൻ ജില്ലാ പ്രസിഡന്റുമായ സജിത് പരമേശ്വരനാണ് ലോഗോ ഡിസൈൻ ചെയ്തത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img