04:33am 13 October 2026
NEWS
കലാവിരുന്നും സാംസ്കാരിക സംഗമവുമായി കുവാഖ് ‘ഓണവൈബ് 2026’
11/10/2026  03:37 PM IST
nila
കലാവിരുന്നും സാംസ്കാരിക സംഗമവുമായി കുവാഖ് ‘ഓണവൈബ് 2026’

 

ദോഹ: ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കുവാഖ്) സംഘടിപ്പിച്ച ഓണാഘോഷം ‘ഓണവൈബ് 2026’ വൈവിധ്യമാർന്ന കലാപരിപാടികളോടെ സൈതൂൺ റെസ്റ്റോറന്റ് ഹാളിൽ അരങ്ങേറി.

 കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം ആഘോഷത്തിന് മാറ്റുകൂട്ടി.

കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) പ്രസിഡന്റ് എ. പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആർജെ സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു.

 ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദു പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

അഡ്വ. ഫൈസൽ ബാബു എംഎൽഎ, ഐസിസി അഡ്വൈസറി ചെയർമാൻ പി. എൻ. ബാബുരാജൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ്‌സി പ്രസിഡന്റ് ഇ. പി. അബ്ദുറഹ്മാൻ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ചന്ദ്രമോഹൻ പിള്ള, ഡോ. അമാനുള്ള വടക്കേക്കര, ഡോ. ഷീല ഫിലിപ്പോസ്, ഡോ. റഷീദ് പട്ടത്ത്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജണൽ ഹെഡ് സന്തോഷ് ടി. വി., റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 മാധ്യമപ്രതിനിധികളായ ഒ. കെ. പരുമല കൈരളി , നൗഷാദ് (ആഗോള വാർത്ത), നാസർ (കേരള ശബ്ദം) എന്നിവരും പങ്കെടുത്തു.

മേളം ദോഹയിലെ കലാകാരന്മാരുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന മാവേലി മന്നന്റെ എഴുന്നള്ളിപ്പ് ആഘോഷത്തിന് ഉത്സവഭംഗി പകർന്നു. 

കുവാഖ് കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച മോഹിനിയാട്ടം, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസുകൾ ഉൾപ്പെടെയുള്ള കലാപരിപാടികൾ വേദിയെ സമ്പന്നമാക്കി.

ഓണാഘോഷത്തിന്റെ ഭാഗമായി കുവാഖ് സംഘടിപ്പിച്ച ‘ഓണസ്മൃതി അനുഭവക്കുറിപ്പ് മത്സര’ത്തിലെ വിജയികളായ ഇ. പി. ഗിരീഷ്, പ്രിയങ്ക രാജൻ, സിദ്ധാർത്ഥൻ കാപ്പാടൻ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രോഗ്രാം കൺവീനർ പ്രദീപ് ജി. നായർ, ജോയിന്റ് കൺവീനർ നബീൽ ബഷീർ, കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോഹരൻ മയ്യിൽ, ജോയിന്റ് ട്രഷറർ സഞ്ജയ് രവീന്ദ്രൻ,സ്പോർട്സ് സെക്രട്ടറി മഹേഷ്‌, ജോയിന്റ് സെക്രട്ടറി ഷമ്മാസ്, സ്‌മൈൽ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാർഥൻ, സെക്രട്ടറി വിജിന സഞ്ജയ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img