12:47am 29 April 2026
NEWS
കുരട്ടിശ്ശേരി ശ്രീനാരായണ കൺവൻഷൻ ബുധനാഴ്ച
28/04/2026  06:09 PM IST
nila
കുരട്ടിശ്ശേരി ശ്രീനാരായണ കൺവൻഷൻ ബുധനാഴ്ച

 

മാന്നാർ: എസ് എൻ ഡി പി യൂണിയൻ 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാവക ഗുരു മന്ദിരത്തിലെ
 20-ാമത് പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ചുള്ള 2-ാമത് കുരട്ടിശ്ശേരി ശ്രീനാരായണ കൺവൻഷന് ബുധനാഴ്ച തുടക്കം. വൈകിട്ട് 6 മണിയ്ക്ക് കൺവൻഷൻ്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.ജോയിൻ്റ് കൺവീനർ പുഷ്പ ശശികുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കൺവീനർ അനിൽ പി ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് 7 ന് ഗുരുദേവ കൃതികളുടെ ഈശ്വരീയ ഭാവം എന്ന വിഷയത്തിൽ മനോജ് മാവുങ്കൽ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡൻ്റ് സുധാകരൻ സർഗം സ്വാഗതവും സെക്രട്ടറി വി  എൻ തങ്കപ്പൻ കൃതജ്ഞതയും  പറയും.രാവിലെ 7 ന് ശാഖാപ്രസിഡൻ്റ് സുധാകരൻ സർഗം പതാക ഉയർത്തും.പ്രതിഷ്ഠാവാർഷിക ആഘോഷത്തിൻ്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം,കലശപൂജ,കലശാഭിഷേകം,സമൂഹ സദ്യ,ദീപാരാധന,ദീപക്കാഴ്ച എന്നിവ നടക്കുo .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img