കുന്നത്തുനാട് : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരം ചെയ്യുവാന്‍ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് നില നില്‍ക്കെ 18 നവംബര്‍ 2024ന് കുന്നത്ത്‌നാട് പഞ്ചായത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പൊതുജനങ്ങളെ തടഞ്ഞ സെക്രട്ടറിക്കും മറ്റ് ഏഴ് ഉദ്യോഗസ്ഥര്‍ക്കും എതിരെ അച്ചടക്കനടപടിയുമായി ഭരണസമിതി.പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭരണ സമിതി കണ്ടെത്തിയിരിക്കുന്നത് .സെക്രട്ടറിക്കെതിരെ സമരം ചെയ്യുക, പൊതു വിഭവങ്ങളുടെ ദുരുപയോഗം, സ്വഭാവ ദൂഷ്യം, അച്ചടക്ക രഹിത്യം , അയോഗ്യനായ പഞ്ചായത്ത് മെമ്പറുടെ അയോഗ്യത ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചത്, അയോഗ്യനായ മെമ്പര്‍ക്ക് പൊതുജനാവില്‍ നിന്ന് പണം നല്‍കിയത് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്നത്തെ സെക്രട്ടറിയായിരുന്ന ദീപു ദിവാകരന്റെ മൂന്നുവര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞും, അയോഗ്യനായ മെമ്പര്‍ക്ക് പൊതുജനാവില്‍ നിന്ന് ഓണറേറിയവും സിറ്റിംഗ് ഫീസും നല്‍കി സര്‍ക്കാരിന് നഷ്ടം വരുത്തിയ തുകയായ 106800/ രൂപ തിരിച്ചടയ്ക്കുവാനും ആണ് ഉത്തരവ്. ദീപു ദിവാകരന്‍ നിലവില്‍ പൂതൃക്ക പഞ്ചായത്ത് സെക്രട്ടറിയാണ്. ദീപു ദിവാകരനെ കൂടാതെ സമരത്തില്‍ പങ്കെടുത്ത മറ്റ് ഏഴ് ഉദ്യോഗസ്ഥരുടെ മൂന്നുവര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞും ശിക്ഷ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കുന്നത്തുനാട് അസിസ്റ്റന്റ് സെക്രട്ടറി ആരതി ബാബു ,കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്ന ഷിനി സേവ്യര്‍, കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന മുഹമ്മദ് വി യു ,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഹെഡ് ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്ന വിനു പി വി, മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്ന ജിഷാമോള്‍ ആര്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്ന ശ്രീനാ ശ്രീധര്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുന്ന രശ്മി പി ആര്‍ എന്നിവര്‍ക്കെതിരെയാണ് ശിക്ഷ നടപടികള്‍ എടുത്തിരിക്കുന്നത്.








