06:06am 11 February 2026
NEWS
പുതിയ ലേബർ കോഡുകൾ കുഫോസ് പാനൽ ചർച്ച സംഘടിപ്പിച്ചു
10/02/2026  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുതിയ ലേബർ കോഡുകൾ കുഫോസ് പാനൽ ചർച്ച സംഘടിപ്പിച്ചു

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS), ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ  “New Labour Code: Insights, Impacts and Implications” എന്ന വിഷയത്തിൽ കുഫോസ് സെമിനാർ ഹാളിൽ പാനൽ ചർച്ച സംഘടിപ്പിച്ചു.

1950–1980 കാലഘട്ടത്തിൽ നിലവിൽ വന്ന 29 കേന്ദ്ര തൊഴിൽ നിയമങ്ങളെ നാല് സമഗ്ര തൊഴിൽ കോഡുകളായി ഏകീകരിച്ചതും തൊഴിൽ കോൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിന്റെ പ്രസക്തിയും ചർച്ചയിൽ ഉയർന്നു. കോഡ് ഓൺ വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് എന്നിവയും കരാർ തൊഴിലാളികളും പ്രവാസി തൊഴിലാളികളും കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിന്റെ പ്രസക്തിയും പ്രത്യേകമായി പരിഗണിച്ചു.

പരിപാടി കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കെ. ഉദ്ഘാടനം ചെയ്തു. ഡോ. അനീഷ് വി. പിള്ള, മുഹമ്മദ് സിയാദ്, ഹരിശങ്കർ ആർ., അഡ്വ. അശ്വിൻ എം.ജെ എന്നിവർ പാനലിൽ പങ്കെടുത്തു. അഡ്വ. ലിസ മെഘൻ സിറിയാക് ചർച്ച മോഡറേറ്റ് ചെയ്തു. ഡോ അഫ്സൽ, ഡോ രാജേഷ് എന്നിവരും പങ്കാളികളായി.

തൊഴിൽ നിയമങ്ങളുടെ നവീകരണവും അതിന്റെ വ്യവസായ, ഭരണ, നിയമ മേഖലകളിലെ പ്രതിഫലനങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികൾക്കും പങ്കാളികൾക്കും ബഹുമുഖ കാഴ്ചപ്പാടുകൾ നൽകികൊണ്ട് പരിപാടി സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img