11:21pm 11 November 2026
NEWS
സുസ്ഥിര ഭക്ഷ്യഭാവിയെ കുറിച്ചുള്ള ദേശീയ ചർച്ചകൾക്ക് കുഫോസ് വേദിയായി
18/11/2025  05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സുസ്ഥിര ഭക്ഷ്യഭാവിയെ കുറിച്ചുള്ള ദേശീയ ചർച്ചകൾക്ക് കുഫോസ് വേദിയായി
HIGHLIGHTS

Dr. Athul Krishna, Dr. M K Sajeevan, Dr. A Bijukumar, M G Rajamanickam IAS, Dr. K Dinesh, Dr. Afsal E M

“ഭാവിയുടെ ഭക്ഷണം: നവീകരണവും സ്ഥിരതയും ഭക്ഷ്യസംവിധാനങ്ങളിൽ” എന്ന വിഷയത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), പണങ്ങാട് നവംബർ 17–18 തീയതികളിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനം (NCFF-2025) വിജയകരമായി സമാപിച്ചു. ഫെക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിംഗ്, അൻസുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ, പി.ടി.എ–FFE എന്നിവയുടെ സഹകരണത്തോടെ നടന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 270-ത്തിലധികം അക്കാദമിഷ്യന്മാർ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഫുഡ് ഫോർവേഡ്, ഇന്നൊവേഷൻ ഇൻ പ്രോസസ്സിംഗ് & പാക്കേജിംഗ്, സേഫ്റ്റി മാറ്റേഴ്സ്, ഡിജി ഫുഡ് (AI & ML in Food Systems) എന്നീ നാല് പ്രമേയ സെഷനുകളിൽ 12 വിദഗ്ധർ ഭക്ഷ്യസുരക്ഷ, ശുചിത്വം, നവീന പ്രോസസ്സിംഗ്–പാക്കേജിംഗ് സാങ്കേതികതകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 51 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വാലെഡിക്ടറി സെഷനിൽ ശ്രീ. എം. ജി. രാജാമാണിക്ക്യം IAS, പ്രിൻസിപ്പൽ സെക്രട്ടറി, സിവിൽ സപ്ലൈസ്, മികച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് Best Paper Awards വിതരണം ചെയ്തു. ഭാവിയിൽ സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യസംവിധാനങ്ങൾക്ക്  നൽകിയ സംഭാവനക്ക് പ്രശംസകൾ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img