
ചെങ്ങന്നൂർ: സ്വാതന്ത്രസമര സേനാനി കുടിലിൽ
ജോർജ് അനുസ്മരണം പുലിയൂർ
വൈ എം സി ഏയുടെ ആഭിമുഖ്യത്തിൽ നടത്തി.
ചെങ്ങന്നൂർ മിൽസ് മൈതാനത്ത്
സർ സി.പിയുടെ പോലീസ് 1938-ൽ നടത്തിയ വെടിവെയ്പ്പിൽ കുടിലിൽ ജോർജ് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിരുന്നു.
പിന്നീട് നടന്ന തടിവെട്ട് കേസ്സിൽ ചെങ്ങന്നൂരിലെ 100 കണക്കിനാളുകൾ ജയിലിൽ അടയ്ക്കപ്പെട്ടു.
ധീര യോദ്ധാക്കളെ അനുസ്മരിച്ചു കൊണ്ട് വൈ എം സി എ
പുലിയൂരിന്റെ . ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. ഡി വിജയകുമാർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ
പ്രസിഡന്റ് റവ:ഫാ രാജൻ വർഗീസ് അധ്യക്ഷത
വഹിച്ചു. കെ.പി സി സി സെക്രട്ടറി അഡ്വ. എബി കുര്യയാക്കോസ് . പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ,ജോജി ചെറിയാൻ,ജേക്കബ് വഴിയമ്പലം, സതീഷ് മാണിക്കശ്ശേരി, ജോയി ഇടവൂർ. ഷിജോ ജോസ്, സ്റ്റാൻലി ജോർജ്ജ്, റെജിമോൻ ഇഞ്ചതോട്ടത്തിൽ ജോൺ സഖറിയ ,
സജി ചിറമേൽ, സാജു പടിയറ, എന്നിവർ പ്രസംഗിച്ചു.











