12:47am 29 April 2026
NEWS
കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം
28/04/2026  06:06 PM IST
nila
  കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം

ചെങ്ങന്നൂർ:  കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം    സംസ്ഥാന പ്രസിഡന്റ്‌ പി. മുരളീധരൻ പിള്ള ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറാർ  എ കെ ശ്രീകുമാർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.
 ജില്ലാ പ്രസിഡന്റ്‌  എ അലികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി  ഏ പി
ജയപ്രകാശ് റിപ്പോർട്ടും ജില്ലാ ട്രഷറർ 
പി എൻ ബാലചന്ദ്രൻ ആചാരി കണക്കും അവതരിപ്പിച്ചു.
ചർച്ചകൾക്ക് ജനറൽ സെക്രട്ടറി 
പി ഏ എം
 അഷ്‌റഫ്‌ മറുപടി പറഞ്ഞു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അലിക്കുഞ്ഞ് ഏ
ജില്ലാ പ്രസിഡന്റ്‌,  ജയപ്രകാശ് ഏ പി
ജില്ലാ സെക്രട്ടറി,    പി എൻ
ബാലചന്ദ്രൻ ആചാരി ജില്ലാ ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.
ഫെസ്റ്റിവൽ അലവൻസ് കഴിഞ്ഞ ഏഴ് വർഷമായി ലഭിക്കുന്നില്ല. 
 2022നു ശേഷം പെൻഷൻ ആയവർക്ക് 
യാതൊരു മാനദണ്ഡവുമില്ലാതെയാണ് തുക കൊടുത്തിരിക്കുന്നത്. കെഎസ്ആർടിസിയിലെ പെൻഷൻ പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണം . 
തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
 പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങൾ പുതിയ സർക്കാരും അംഗികരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img