04:50am 07 September 2026
NEWS
കെ.പി.എസ്.ടി.എ സ്വദേശ് ക്വിസ് നടത്തി
13/09/2025  07:53 PM IST
nila
കെ.പി.എസ്.ടി.എ സ്വദേശ് ക്വിസ് നടത്തി

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ല സ്വദേശ് ക്വിസ്സ് മത്സരം ചെങ്ങന്നൂർ ഗവ. മോഡൽ വി.എച്.എസ്.എസിൽ വച്ച് നടത്തി. എൽ.പി, യു.പി, എച്.എസ് എന്നീ വിഭാഗങ്ങളിലായി 42 കുട്ടികൾ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ അദീന അജികുമാർ ( ജി.യു.പി.എസ് എണ്ണക്കാട് ) സനജ് എസ് ( ജി.എൽ.പി.എസ് അരീക്കര) വൈഷ്ണവ് വിനേഷ് ( ജി.യു.പി.എസ്. പെണ്ണുക്കര ) യു.പി വിഭാഗത്തിൽ ആരാധ്യ എസ് കുറുപ്പ് ( ജി.യു.പി.എസ് എണ്ണക്കാട് ) അദിഥി അജികുമാർ ( ജി.യു.പി.എസ് എണ്ണക്കാട് ), അനന്ദകൃഷ്ണൻ എസ് ( ജി.യു.പി.എസ്. പെണ്ണുക്കര ) എച്.എസ് വിഭാഗത്തിൽ പ്രണവ് ജി പ്രശാന്ത് ( എസ്.വി.എച്.എസ് ചെറിയനാട് ) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സിർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം മിനി മാത്യു, ഉപജില്ലാ പ്രസിഡന്റ് വിജോയ് എസ് ജോസഫ്, ഉപജില്ലാ ട്രഷറർ അനു ആർ.എൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.