10:45am 14 November 2026
NEWS
പ്രൊഫ. എം കെ സാനുവിൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അനുശോചിച്ചു
02/08/2025  09:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. എം കെ സാനുവിൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അനുശോചിച്ചു

പ്രൊഫ. എം കെ സാനുവിൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അനുശോചിച്ചു.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം ഈടുറ്റ സംഭാവനകൾ നല്‍കി. അസാധാരണമായ ഉൾക്കാഴ്ചയോടെ  ജീവചരിത്ര രചനയില്‍ അദ്ദേഹം പുലർത്തിയ പ്രാഗല്‍ഭ്യം ശ്രദ്ധേയമാണ്.പ്രായത്തേയും ശാരീരിക  അവശതയേയും മറികടന്ന് അദ്ദേഹം നിലപാടുകൾ എടുക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു.ശീനാരായണ ദർശനങ്ങളായി രുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. മതേതരത്വത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img