01:56am 08 November 2026
NEWS
കോട്ടയം ഗാന്ധിനഗർ നേഴ്സിങ് കോളേജ് റാഗിംഗ് കേസ്
28/03/2025  07:14 PM IST
സണ്ണി ലുക്കോസ്
കോട്ടയം ഗാന്ധിനഗർ നേഴ്സിങ് കോളേജ് റാഗിംഗ് കേസ്

കോട്ടയം : കുറ്റപത്രം ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.കോടതി പരിശോധന നടത്തി കുറ്റപത്രം സ്വീകരിച്ചതായി അന്വേഷണം ഉദ്യോഗസ്ഥൻ ഗാന്ധിനഗർ എസ് എച്ച് ഓ ടി ശ്രീജിത്ത് കൂടുതൽ പ്രതികൾ കേസിൽ ഇല്ല പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ.പ്രതികൾ അറസ്റ്റിലായി നാൽപ്പത്തി ഏഴാം ദിവസമാണ് കുറ്റപത്രം നൽകിയത്. ജൂനിയർ വിദ്യാർത്ഥികളായ ആറ് പേരെ അഞ്ച് പ്രതികൾ ചേർന്ന് തുടർച്ചയായി ഉപദ്രവിച്ചുനവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർത്ഥിളെ പ്രതികൾ തുടർച്ചയായി ആക്രമിച്ചത്. ഇരകളായവർ വേദനകൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയും പ്രതികൾ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് റാഗിങ്ങിന്‍റെ കൂടുതൽ തെളിവുകൾ കണ്ടെത്തി. കേസിൽ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. കേസിൽ അഞ്ച് പ്രതികൾ മാത്രമാണ് ഉള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img