06:12pm 09 November 2026
NEWS
കോട്ടപ്പുറം കൺവെൻഷൻ നാളെ വാഹന വെഞ്ചരിപ്പ്
27/05/2025  07:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം കൺവെൻഷൻ  നാളെ വാഹന വെഞ്ചരിപ്പ്
HIGHLIGHTS

 കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ൽ ഫാ റിജോ പയ്യപ്പിള്ളി വചനപ്രഘോഷണം നടത്തുന്നു. 

കോട്ടപ്പുറം : കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കുന്ന കോട്ടപ്പുറം രൂപത 11 - മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 നോടനുബന്ധിച്ച് നാളെ (28) വാഹനങ്ങളുടെ വെഞ്ചരിപ്പു നടക്കും.മൂന്നാം ദിനത്തിൽ നടന്ന ദിവ്യബലിക്ക് ഗോതുരുത്ത് ഫൊറോന വികാരി ഫാ ജാക്സൻ വലിയപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

മോൺ. റോക്കി റോബി കളത്തിൽ, ഫാ. ആൻ്റസ് പുത്തൻവീട്ടിൽ, ഫാ.ഷൈജൻ പനക്കൽ, ഫാ. ബാബു മുട്ടിക്കൽ, ഫാ. ബിയോൺ കോണത്ത് തുടങ്ങിയവർ സഹകാർമ്മികരായി. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ  ഫാ. റാഫേൽ കോക്കാടൻ സിഎംഐ, ഫാ. റിജോ പയ്യപ്പിള്ളി  സിഎംഐ   എന്നിവർ കൺവെൻഷന് നേതൃത്വം നൽകി. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ . നാളെ (28) കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കലറക്കൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും.  

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img