04:14pm 11 November 2026
NEWS
കൂറ്റനാട് സ്പോർട്സ് കാർണിവൽ ഒക്ടോബർ 24ന്
22/10/2025  03:57 PM IST
nila
കൂറ്റനാട് സ്പോർട്സ് കാർണിവൽ ഒക്ടോബർ 24ന്

 

ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ നടത്തുന്ന രണ്ടുമാസം നീണ്ടു നിൽക്കുന്ന സ്പോർട്സ് കാര്ണിവലിന് ഒക്ടോബർ 24ന് വെള്ളിയാഴ്ച തുടക്കമാവും. ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫുട്ബോൾ, കാരംസ്, ചെസ്സ്, വടംവലി തുടങ്ങിയ ഇനങ്ങളിലാണ്  ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 24  ന് ബിൻ മഹ്മൂദിലെ ഗ്രീൻവുഡ്‌ സ്കൂളിൽ ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും. ഒക്ടോബർ 30 ന് തുമാമയിലെ ക്രീക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കെപിഎൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. തുടർന്ന് നവംബർ 21 ന് അൽവക്രയിലെ ജെംസ് സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റും തുടർന്നുള്ള ദിവസങ്ങളിൽ വടംവലി, ചെസ്സ്, കാരംസ് തുടങ്ങിയവയും നടക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം കായിക മത്സരങ്ങളും നടത്തുന്നുണ്ട്. ഡിസംബർ 5 ന് നടക്കുന്ന കൂറ്റനാട് ദേശോത്സവത്തോടുകൂടി സ്പോർട്സ് കാർണിവൽ സമാപിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img