
കോട്ടയം ഡിസ്ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ , ഖത്തർ (KODACA) ഡി റിങ് റോഡിലുള്ള റോയൽ ഗാർഡൻസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഖത്തറിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാർഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ഇഫ്താർ വിരുന്നിൽ ആദരിച്ചു.
ഇഫ്താർ വിരുന്നിൽ നാനൂറിലധികം പേർ പങ്കെടുത്തു. ചടങ്ങിൽ ICC പ്രസിഡന്റ് എ.പി. മണികണ്ഠൻ, ISC പ്രസിഡന്റ് ഇ.പി. അബ്ദുൾറഹ്മാൻ, KBF പ്രസിഡന്റ് അജി കുരിയാക്കോസ്, വിവിധ സംഘടനകളുടെ ഭാരവാഹികളും ഖത്തറിലെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു. കേരള ലോകസഭാ മെമ്പർ അബ്ദുൽ റഊഫ് റമസാൻ സന്ദേശം നൽകി.
പ്രസിഡന്റ് മുഹമ്മദ് സിയാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, കൊഡാക്ക പേട്രണും, ICBF മാനേജിങ് കമ്മിറ്റി മെമ്പറുമായ റഷീദ് അഹമ്മദ്, ക്യുഎഫ്എം റേഡിയോ നെറ്റ്വർക്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. നൗഫൽ അബ്ദുൾ റഹ്മാൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി ജോർജ്ജ് ജോസഫ്,ടിജു, അബ്ദുൽ കരീം,ടോണി, നിഷാദ്, മഞ്ജു മനോജ്, സിനിൽ ജോർജ്ജ് , രഞ്ജു അനൂപ് , ജിറ്റോ, നീതു വിപിൻ റോയ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.











