11:28pm 11 November 2026
NEWS
കൊച്ചി നേവൽ മാരത്തോൺ ടീ ഷർട്ട് പുറത്തിറക്കി
19/11/2025  08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നേവൽ മാരത്തോൺ ടീ ഷർട്ട് പുറത്തിറക്കി

കൊച്ചി: ആറാമത് കൊച്ചി നേവൽ മാരത്തോൺ 2025 ന് മുന്നോടിയായി ടീ ഷർട്ട് പുറത്തിറക്കി. ദക്ഷിണ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഉപ്പൽ കുണ്ടു ടീ ഷർട്ടിൻ്റെ പ്രകാശനം നിർവഹിച്ചു. കേരളത്തിൻ്റെ പ്രകൃതി ഭംഗിയെ പ്രതിനിധീകരിക്കുന്ന വർണ്ണങ്ങൾ, നാവികസേനയുടെ മൂല്യങ്ങൾ, കായിക വീര്യം, കേരളത്തിൻ്റെ പാരമ്പര്യം എന്നിവ കോർത്തിണക്കിയാണ് ടീ ഷർട്ട് തയാറാക്കിയിരിക്കുന്നത്. കോമഡോർ സുധീർ റെഡ്ഡി, കമാൻഡർ അതുൽ പിള്ള, ക്യാപ്റ്റൻ പ്രവീൺ തുടങ്ങിയവരും പങ്കെടുത്തു.ഡിസംബർ 21ന് നടക്കുന്ന നേവൽ മാരത്തോണിൻ്റെ റൂട്ടിന് വേൾഡ് അത്ലറ്റിക്സിൻ്റെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്‌. വെല്ലിംഗ്ടൺ ഐലൻഡിലെ കെ.കെ.പ്രേമചന്ദ്രൻ സ്പോർട്സ് കോംപ്ലക്സിൽ നിന്നാണ് മാരത്തോൺ തുടങ്ങുന്നത്. ഇതിനകം 6000 ത്തോളം രജിസ്ട്രേഷൻ പൂർത്തിയായി.
https://www.kochinavymarathon.com എന്ന ലിങ്ക് വഴി ഏതാനും പേർക്ക് കൂടി രജിസ്ടർ ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img