10:03am 13 November 2026
NEWS
കൊച്ചി സ്വദേശി മാധവ് കുറുപ്പ് ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്‌സ് ഗ്ലോബല്‍ സിഒഒ
14/01/2025  07:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സ്വദേശി മാധവ് കുറുപ്പ് ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്‌സ് ഗ്ലോബല്‍ സിഒഒ

കൊച്ചി: ഹെല്‍മാന്‍ വേള്‍ഡ് വൈഡ് ലോജിസ്റ്റിക്സിലെ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) മാധവ് കുറുപ്പിന് സ്ഥാനക്കയറ്റം. ഹെല്‍മാനിലെ ആഗോള സി-സ്യൂട്ട് റോളിലേക്ക് നിയമിക്കപ്പെട്ട ആദ്യത്തെ ജര്‍മ്മന്‍ ഇതര വ്യക്തിയാണ് മാധവ് കുറുപ്പ്.

കമ്പനിയുടെ ആഗോള ഉത്തരവാദിത്തമുള്ള ഹെല്‍മാന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് ടീമിലെ നാല് അംഗങ്ങളില്‍ ഒരാളായി അദ്ദേഹം മാറും. സിഒഒ എന്ന നിലയില്‍ അദ്ദേഹം, വിമാന ചരക്ക് ഗതാഗതം, കടല്‍ ചരക്ക് ഗതാഗതം, കരാര്‍ ലോജിസ്റ്റിക്സ് എന്നിവയ്ക്കായുള്ള  ഗ്ലോബല്‍ പ്രൊഡക്ട് ഓര്‍ഗനൈസേഷന്റെ മേല്‍നോട്ടം വഹിക്കും. 

കൊച്ചിയില്‍ നിന്ന്  എളിയ നിലയില്‍ ജീവിതം ആരംഭിച്ച  മാധവ് കുറുപ്പ് ലോജിസ്റ്റിക് വ്യവസായത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം കൊണ്ട്  ശ്രദ്ധേയമായ ഒരു കരിയര്‍ കെട്ടിപ്പടുത്തു. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ കേരള സര്‍വകലാശാലയില്‍ നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. വിശാഖപട്ടണത്ത്, ആസ്പിന്‍വാള്‍, മെഴ്സ്‌ക് ലൈന്‍ ഏജന്‍സി ഓപ്പറേഷന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഓഫീസര്‍ ട്രെയിനി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ  പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img