11:10pm 17 April 2026
NEWS
കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം ആചരിച്ചു.
17/04/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം ആചരിച്ചു.
HIGHLIGHTS

കൊച്ചി മെട്രോ സംഘടിപ്പിച്ച ലോക പൊതുഗതാഗത ദിനാഘോഷം കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കൊച്ചി : ഒരു നഗരത്തിന്റെ ജീവനാഡിയും ജനങ്ങളുടെ  അവകാശവുമായ മികച്ച പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി കൊച്ചി മെട്രോ ലോക പൊതുഗതാഗത ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

കൊച്ചിയുടെ അഭിമാനമായ സമഗ്ര പൊതുഗതാഗത സംവിധാനമാണ് നഗരത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ പറഞ്ഞു. മെട്രോ ട്രെയിനുകൾ, വാട്ടർ മെട്രോ ബോട്ടുകൾ, , നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ശീതീകരിച്ച ഇലക്ട്രിക് ഫീഡർ ബസുകൾ എന്നിവയുടെ സംയോജിത സേവനമാണ് കൊച്ചിയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹനങ്ങളുടെ വർദ്ധനവ് പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, ഗതാഗതക്കുരുക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ ഏറ്റവും സ്മാർട്ടായ പരിഹാരം പൊതുഗതാഗത സംവിധാനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി വാട്ടർ മെട്രോയുടെ ഹൈക്കോടതി ടെർമിനൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർ (വാട്ടർ ട്രാൻസ്പോർട്ട്) ഷാജി ജനാർദ്ദനൻ, വാട്ടർ മെട്രോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാജൻ ജോൺ, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടി.ജി., ഡെപ്യൂട്ടി ജനറൽ മാനേജർ സജിത്, ജിഐസെഡ് ഇലക്ട്രിക്കൽ മൊബിലിറ്റി അഡ്വൈസർ ഡോ. ശിരീഷ് മഹീന്ദ്ര എന്നിവർ പങ്കെടുത്തു.

സംയോജിത പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ കീ ചെയിൻ, കാർഡുകൾ എന്നിവ മെട്രോ, വാട്ടർ മെട്രോ, ഫീഡർ ബസ് യാത്രക്കാർക്ക് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ട് യാത്രക്കാർക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൊച്ചി മെട്രോ ഫിനാൻസ് അസോസിയേറ്റ്സ് വിദ്യ എസ് മേനോൻ ക്വിസ് മത്സരം നയിച്ചു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img