10:36am 11 November 2026
NEWS
അറിവാണ് ലഹരി ക്വിസ് മത്സരം
18/09/2025  06:10 PM IST
nila
അറിവാണ് ലഹരി ക്വിസ് മത്സരം

 കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി താലൂക്ക് തല ക്വിസ് മത്സരം 18/09/25 വ്യാഴാഴ്ച ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. കുന്നത്തൂർ താലൂക്കിലെ 16 സ്കൂളുകളിൽ നിന്നായി 32 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ വൈശാഖ്. വി. പിള്ള വിമുക്തി സന്ദേശവും സമ്മാനദാനവും നിർവഹിച്ചു. 

ഒന്നാം സ്ഥാനം : ഗവ.HSS, പോരുവഴി.
രണ്ടാം സ്ഥാനം : ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ സ്കൂൾ, തേവലക്കര.
മൂന്നാം സ്ഥാനം : ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ, രാജഗിരി.

 വിജയികൾക്ക് മൊമന്റോയും, സർട്ടിഫിക്കറ്റുകളും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിമുക്തി മെഡലും സമ്മാനിച്ചു. എക്സൈസ് ഇൻസ്പെക്ടർ സൂര്യ.എസ്, കുന്നത്തൂർ എക്സൈസ് സർക്കിൾ ഓഫീസ്, റേഞ്ച് ഓഫീസ് ജീവനക്കാർ, ട്രെയിനിങ് ഇൻസ്പെക്ടർമാർ, അധ്യാപകർ,  രക്ഷകർത്താക്കൾ ഉൾപ്പെടെ 80 ഓളം ആളുകൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img