12:28am 28 October 2026
NEWS
സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം നൽകി
18/05/2025  08:38 PM IST
nila
സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സ്വീകരണം നൽകി

ദോഹ: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗം സഫാരി സൈനുൽ ആബിദീന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി.
നാലരപ്പതിറ്റാണ്ടായി കെഎംസിസി ഖത്തറിന്റെ വിവിധ നേതൃ നിരയിലെ തന്റെ പഴയ കാല സഹപ്രവർത്തകരുടെയും നേതാക്കളുടെയും സാനിധ്യത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റവും മികച്ചതും ഹൃദയ ഹാരിയുമാണെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ സംഗമം ഉപദേശക സമിതി ചെയർമാൻ എംപി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. എസ്എഎം ബഷീർ, എപി അബ്ദുറഹിമാൻ, റഹീം പികെ എന്നിവർ ആശംസ നേർന്നു.കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി, ഉപദേശക സമിതി, ജില്ലാ കമ്മറ്റികളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, സൗത്ത് സോൺ, തിരുവനന്തപുരം, അൽഖോർ ഏരിയ, കൂത്തുപറമ്പ് മണ്ഡലം, മയ്യത്ത് പരിപാലന കമ്മറ്റി, സ്പോർട്സ് വിംഗ്, സോഷ്യൽ ഗാർഡ്, വനിതാ വിംഗ് എന്നീ കമ്മറ്റികളെ പ്രതിനിധീകരിച്ച് ആദരങ്ങൾ കൈമാറി. നേതാക്കളായ പി വി മുഹമ്മദ് മൗലവി ,അടിയോട്ടിൽ അഹമദ്, സിവി ഖാലിദ്, മുഹമ്മദലി ഹാജി, സകരിയ മാണിയൂർ ,ജാഫർ തയ്യിൽ, അഫ്സൽ വടകര തുടങ്ങിയവർ സംബന്ധിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പിഎസ്എം ഹുസൈൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായ അൻവർ ബാബു, ടി ടി കെ ബഷീർ, ആദം കുഞ്ഞി, അബൂബക്കർ പുതുക്കുടി, സിദ്ധീഖ് വാഴക്കാട്, അഷ്‌റഫ് ആറളം, അലി മൊറയൂർ, താഹിർ താഹ ക്കുട്ടി, വിടിഎം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത് നേതൃത്വം നൽകി. ഉപദേശക സമിതി അംഗങ്ങൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ, സബ് കമ്മിറ്റികൾ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img