
ദോഹ: കെഎംസിസി ഖത്തർ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച തിരൂരങ്ങാടി മണ്ഡലം UDF സ്ഥാനാർത്ഥി PMA സമീർ സാഹിബ് മണ്ഡലത്തിൽ വിജയിച്ചു വന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന-ജനക്ഷേമ പദ്ധതികകളെ സംബന്ധിച്ച് വിശദീകരിച്ചു.വമ്പിച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിറുത്താൻ കഴിയും എന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു
കേരളത്തിൽ ഐക്യ ജനാതിപത്യ മുന്നണിയുടെ വലിയ തിരിച്ച് വരവും മലപ്പുറത്ത് തിളക്കമാർന്ന വിജയവും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി..
ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വെങ്ങാശ്ശേരി , ജില്ലാ ട്രഷറർ റഫീഖ് കൊണ്ടോട്ടി , ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഹുദവി, ജില്ലാ സെക്രട്ടറി സംശീർ മനു,എന്നിവർ ആശംസകൾ അറിയിച്ചു.
മണ്ഡലം ഭാരവാഹികളായ സംഷീർ യു.കെ, അയ്യൂബ് തൂമ്പത്ത്,സലീം തന്നല, അസീബ് പരപ്പനങ്ങാടി, സ്വാലിഹ് വാഫി , അമീർ പെരുമണ്ണ,റിയാസ് പരപ്പനങ്ങാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കെഎംസിസി ഖത്തർ മണ്ഡലം ജനറൽ സെക്രട്ടറി അഹമ്മദ് സലിം സ്വാഗതവും , സെക്രട്ടറി ജംഷീർ.പി നന്ദിയും രേഖപ്പെടുത്തി.











