
കേരള മർച്ചൻ്റ്സ് ചേംബർ ഓഫ് കോമേഴ്സ് ലഹരി വിരുദ്ധ ഉപവാസം Asst Police commissioner, ശ്രീ c Jayakumar ernakulam Central Station ഉൽഘാടനം ചെയ്യുന്നു. Asst. Excise Inspector and വിമുക്തി മെൻ്റ്റർ, ശ്രീ. ഇബ്രാഹിം, kmcc പ്രസിഡൻ്റ്, ശ്രീ പി നിസാർ, kmcc vice President ശ്രീ മനോജ് കുമാർ, ജെനറൽ സെക്രട്ടറി VE Anwar, kmcc സ്ഥാപക നേതാവ് LA Joshy എന്നിവർ സമീപം.
കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ഉപവാസം ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ ശക്തമായി പോരാടാനുള്ള സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഉത്തമ ദൃഷ്ടാന്തമായി. ഇന്ന് ഉച്ചകഴിഞ്ഞ് മറൈൻഡ്രൈവിലുള്ള അലയൻസ് റസിഡൻസിയിൽ സംഘടിപ്പിച്ച ഉപവാസം എറണാകുളം സെൻട്രൽ സ്റ്റേഷൻ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ സി. ജയകുമാർ ഉദ്ഘാടനം ചെയ്തു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെ പറ്റി അദ്ദേഹം വിശദമായി സംസാരിക്കുകയും അതിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. എറണാകുളം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. എസ്. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി പ്രസിഡൻറ് പി. നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎംസിസി സ്ഥാപക നേതാവ് എൽ. എ. ജോഷി, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. എം. മുഹമ്മദ് സഗീര്‍, നഗരസഭാ കൗൺസിലർ മനു ജേക്കബ്, കെഎംസിസി ജനറൽ സെക്രട്ടറി വി ഇ അൻവർ, ട്രഷറർ ജി ഗോപാല ഷേണായി, വൈസ് പ്രസിഡന്റ് മനോജ് കുമാർ, വൈസ് പ്രസിഡന്റ് രവീന്ദ്രന് ആര്, സെക്രട്ടറി സി. കെ. സണ്ണി, തുടങ്ങിയവർ സംസാരിച്ചു.











