02:33pm 11 November 2026
NEWS
"യുഡിഎഫ് അധികാരം നേടേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടി"; കെ.എം. ഷാജിയുടെ പ്രസംഗംവിവാദത്തിൽ
08/10/2025  07:47 AM IST
സുരേഷ് വണ്ടന്നൂർ
യുഡിഎഫ് അധികാരം നേടേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടി; കെ.എം. ഷാജിയുടെ പ്രസംഗംവിവാദത്തിൽ

​ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വർഗീയ പരാമർശം വൻ വിവാദത്തിലേക്ക്. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ലീഗ് നേതാവ് വർഗീയ പരാമർശം നടത്തിയത്. ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

​എംഎൽഎമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുന്നതിലുപരി സമുദായത്തിന് വേണ്ടി സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം എന്നും ഷാജി പ്രസംഗത്തിൽ വ്യക്തമാക്കി. നഷ്ടപ്പെട്ട ഒമ്പതര വർഷത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ദുബായിൽ നടന്ന പരിപാടിയിൽ കൂട്ടിച്ചേർത്തു.

​"ഒമ്പതര വർഷത്തിനിടയിൽ എത്ര എയ്ഡഡ് അൺ എയ്ഡഡ് എത്ര കോഴ്‌സുകൾ എത്ര ബാച്ചുകൾ മുസ്ലിം മാനേജ്‌മെന്റിന് കിട്ടി?" എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎൽഎമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാൻവേണ്ടി മാത്രമായിരിക്കില്ലെന്നും ഷാജി പറഞ്ഞു. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം. ഷാജിയുടെ ഈ പ്രസ്താവനക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്.
​

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img