NEWS
ബോധവൽക്കരണസന്ദേശവുമായി ദോഹയിൽ കിഡ്സ് എക്‌സ്‌പോയ്ക്ക് തുടക്കമായി
05/11/2025 01:57 PM IST
nila

ദോഹ: “Our Children are a Trust” എന്ന തീമിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച രണ്ടാം കിഡ്സ് എക്‌സ്‌പോസിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഹമദ് ഉസ്മാൻ അൽ ദുഹൈമി ഉദ്ഘാടനം ചെയ്തു.
അഞ്ചു ദിവസമായി നീളുന്ന ഈ പ്രദർശനം കുട്ടികൾക്കും യുവാക്കൾക്കും ബോധവത്കരണ സന്ദേശങ്ങൾ പകർന്നു നൽകുന്ന ഒരു പ്രധാന വേദിയാണ്.ചടങ്ങിൽ മന്ത്രാലയത്തിലെ വിവിധ വിഭാഗം ഡയറക്ടർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.കിഡ്സ് എക്സ്പോയിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പങ്കാളിത്തം വഹിച്ചു.
കുട്ടികളിൽ സുരക്ഷാബോധം വളർത്താനും സമൂഹ ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് മന്ത്രാലയത്തിന്റെ പങ്കാളിത്തമെന്ന്
ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതുസമ്പർക്ക വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മുഫ്താഹ് പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










