10:17am 13 November 2026
NEWS
കിഡ്‌സ് എക്സ്പോ കോൺഫറൻസ്: കുട്ടികളുടെ ആരോഗ്യമുള്ള വളർച്ചയ്ക്കായി കുടുംബസംവാദം
08/11/2025  12:09 PM IST
nila
കിഡ്‌സ് എക്സ്പോ  കോൺഫറൻസ്: കുട്ടികളുടെ ആരോഗ്യമുള്ള വളർച്ചയ്ക്കായി കുടുംബസംവാദം

ദോഹ: ഖത്തർ സോഷ്യൽ വർക്ക് ഫൗണ്ടേഷന്റെ കീഴിലുള്ള പ്രൊട്ടക്ഷൻ ആൻഡ് സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ (അമാൻ), “നമ്മുടെ കുട്ടികൾ — ഏറ്റവും വലിയ വിശ്വാസം” എന്ന ആശയവുമായി നവംബർ 4 മുതൽ 8 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടന്ന കിഡ്‌സ് എക്സ്പോ കോൺഫറൻസിൽ പങ്കെടുത്തു.
അമാൻ സെന്ററിന്റെ സാമൂഹിക ഉപദേഷ്ടാവായ ഡോ. മറിയം അൽ മാൽക്കി അവതരിപ്പിച്ച “കുടുംബവും സാമൂഹിക വളർച്ചയും: കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ തടയുന്നതിലും സംരക്ഷിക്കുന്നതിലും അതിന്റെ പങ്ക്” എന്ന പ്രബന്ധം സമ്മേളനത്തിന്റെ പ്രധാന ആകർഷണമായി.
കുടുംബ വളർച്ചയെന്ന ആശയത്തിന്റെ പ്രാധാന്യം, കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ, കുടുംബബന്ധങ്ങളുടെ വിദ്യാഭ്യാസപരമായ പങ്ക് എന്നിവയെക്കുറിച്ചാണ് പ്രബന്ധത്തിൽ വിശദീകരിച്ചത്.
 “സ്ത്രീകളും കുട്ടികളും നേരിടുന്ന അക്രമത്തിൻ്റെയും കുടുംബവിച്ഛേദത്തിൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമാൻ സെന്റർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ഇത്തരം ദേശീയ-അന്തർദേശീയ വേദികളിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതായി
ഡോ. മറിയം അൽ മാൽക്കി പറഞ്ഞു.
കുട്ടികളുമായി എങ്ങനെ ഇടപെടണം, ആധുനിക മാതൃത്വ-പിതൃത്വ രീതി എങ്ങനെ ആവിഷ്കരിക്കാം, കുടുംബവും സമൂഹവും ചേർന്നുള്ള വളർച്ചയുടെ അടിസ്ഥാന ചട്ടങ്ങൾ എങ്ങനെ പ്രായോഗികമാക്കാം എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. തെറ്റായ മാതൃകകളിലും കടുപ്പമുള്ള ഇടപെടലുകളിലും വളരുന്ന കുട്ടികളിൽ വ്യക്തിത്വ വികസനത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാകുമെന്നും കുട്ടിയുമായി ഫലപ്രദമായ സംഭാഷണത്തിന് സമയം നീക്കിവെക്കുന്നത് അനിവാര്യമാണെന്നും
ഡോ. മറിയം അൽ മാൽക്കി വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img