
ചെങ്ങന്നൂർ: - കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനവും അവാർഡുദാനവും സ്കോളർഷിപ്പ് വിതരണവും 24-ന് രാവിലെ 9 -ന് കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനവും അവാർഡ് വിതരണ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ജില്ലാ പ്രസി.മനോജ് നാരായണൻ അദ്ധ്യക്ഷനാകും. ജനറൽ കൺവീനർ
ജി.ശശികുമാർ സ്വാഗതം പറയും. എൻഡോവ്മെൻറ് വിതരണം തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി.പി വി സജൻ നിർവ്വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ബി.രാമചന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് 2 ന് പ്രതിനിധി സഭായോഗം ,തുടർന്ന് തെരഞ്ഞെടുപ്പും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. മുൻപ്
53 സമുദായങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു.എന്നാൽ കാലാകാലങ്ങളിൽ വന്ന സർക്കാർ അത് വെട്ടിച്ചുരുക്കി മൂന്ന് ശതമാനമാക്കി. പിന്നാക്കം നിൽക്കു ന്ന 142 സമുദായങ്ങൾക്കാണ് ആകെ മൂന്ന് ശതമാനം സംവരണം നൽകിയിരിക്കുന്നത് .ഇത് മാറ്റി 10 ശതമാനമാക്കുക.
ഭരണഘടനയിൽ വിഭാവന ചെയ്ത പോലെ പ്രാതിനിധ്യം ഇല്ലാത്ത സാമൂഹ്യ മായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് മൂന്ന് തരത്തിലുള്ള പ്രതിനിധ്യമാണ് അവകാശപെടുന്നത്. ജുഡീഷ്യറി ,ബ്യൂറോക്രസി ,ഭരണ സംവിധാനം എന്നിവയിൽ നൂറ് ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുക. ജാതി സെൻസസ് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിനു മുൻപിൽ സമർപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി രവീന്ദ്രൻ നായർ ,ജനറൽ കൺവീനർ ജി.ശശികുമാർ ,സുരേഷ് ബുധനൂർ ,ഷിജു എസ് നായർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.











