
ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ( കെ എസ് ടി ഇ യു) ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം നടന്നു. കെ എസ് ആർ ടി സിയെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളിവിടുന്നതിന് പകരം ജീവനക്കാരെയും യാത്രക്കാരെയും വിശ്വാസത്തിലെടുത്ത് പൊതുമേഖലാ ഗതാഗത സ്ഥാപനത്തെ ശക്തിപ്പെടുത്തുന്ന നയം സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ
ഡിപ്പോയിലെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തണമെന്നും ജീവനക്കാർക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എ ഐ ടി യു സി
മണ്ഡലം കമ്മിറ്റി അംഗം അനസ് പൂവാലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് അരുൺ ചന്ദ് പി. എൻ . സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി വിജു കെ. നായർ സ്വാഗതം പറഞ്ഞു. ജയരാജ് എസ്. രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. അജിതകുമാരി നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി ജയരാജ് എസ് (പ്രസിഡൻ്റ്) , അജിതകുമാരി ജി (വൈസ് പ്രസിഡൻറ്) രാജു കെ (സെക്രട്ടറി) ലെവിൻ സദാനന്ദൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു .











