
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ കേരള കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ. ജെ. ജനീഷിന് ഖത്തര്‍ ടെക് ഓഫീസില്‍ ഊഷ്മളമായ സ്വീകരണം നല്കി.
ഖത്തര്‍ ടെക്കിലെത്തിയ മന്ത്രിയെ മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ജീവനക്കാരുമായി സൗഹൃദപരമായി സംവദിച്ച മന്ത്രി അവരുടെ ക്ഷേമാന്വേഷണം നടത്തുകയും എല്ലാവര്ക്കും സ്നേഹാശംസകള്‍ നേരുകയും ചെയ്തു.
ലളിതമായ ഇടപെടലിലൂടെയും സൗഹൃദപൂര്‍വമായ പെരുമാറ്റത്തിലൂടെയും ജീവനക്കാരുമായി സംവദിച്ച മന്ത്രി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ക്ഷേമത്തെയും കുറിച്ചും ആശയവിനിമയം നടത്തി.
ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ. പി. മണികണ്ഠന്, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ. കെ. പരുമല എന്നിവരും സംബന്ധിച്ചു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണിന്റെയും ഓപ്പറേഷന്‍സ് മാനേജര്‍ ബിനു കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് മന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.
മന്ത്രിയുടെ സന്ദര്‍ശനം ഖത്തര്‍ ടെക്കിലെ ജീവനക്കാര്‍ക്ക് സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും മനോഹരമായ അനുഭവമായി മാറി. ജീവനക്കാരോട് സ്നേഹപൂര്‍വം ആശംസകള്‍ നേര്‍ന്ന ശേഷമാണ് മന്ത്രി ഖത്തര്‍ ടെക്കില്‍ നിന്ന് യാത്രയായത്.










