NEWS
കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണവും നടത്തി
03/11/2026 11:02 AM IST
nila

ഇടപ്പോൺ: സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷവും വയലാർ അനുസ്മരണ ഗാനാർച്ചനയും നടത്തി. ഇടപ്പോൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ
നടന്ന ആഘോഷപരിപാടികൾ മുൻ ഡെപ്യൂട്ടി കളക്ടർ പി. എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. വി. അജികുമാർ മുഖ്യപ്രഭാഷണം നടത്തി. പി. ദിനുകുമാർ, റ്റി. സത്യദാസ്, മുരളീധരൻ പിള്ള, മധു ഇടപ്പോൺ എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി എഴുപതു ദീപങ്ങൾ തെളിയിച്ചു. ഐശ്വര്യ ജയേഷും സംഘവും നടത്തിയ തിരുവാതിരയും തുടർന്നു നടന്ന വയലാർ അനുസ്മരണ കാവ്യാർച്ചനയിൽ കെ. കലാധരൻ, കെ. രവീന്ദ്രൻ, പി. ആർ. സുരേഷ്, ശോഭാരവി, സജിനി, കെ. ജി, സുജാത, ഷീലാശശിധരൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










