07:08pm 11 November 2026
NEWS
കേരളപ്പിറവിദിനാഘോഷം 2025
02/11/2025  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളപ്പിറവിദിനാഘോഷം 2025

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസിൽ കേരളപ്പിറവി ദിനാചരണം പ്രൗഢ ഗംഭരീമായി നടത്തി. ആർസിഎസ്എസ് പ്രിൻസിപ്പാൾ റവ. പ്രൊഫ. ഡോ. സാജു എം ഡി സിഎംഐ
ചടങ്ങിൽ അധ്യക്ഷനായിരുന്നു. ആർസിഎസ്എസ് അസിസ്റ്റൻ്റ് ഡയറക്ടറായ റവ. ഡോ. ഷിന്റോ ജോസഫ് സിഎംഐ കേരളപ്പിറവിദിനാഘോഷം ഉദ്ഘാടനം ചെയ്തു.  ആർസിഎസ്എസ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. റിൻ്റിൽ മാത്യു സിഎംഐ, ഭാഷാ വിഭാഗം മേധാവി ഡോ. അച്ചാമ്മ അലക്സ്,  ആർഎസ്ഡബ്ല്യുഎ പ്രസിഡൻ്റ് ഡോ. ജയ വിജയൻ, ആർഎസ്ഡബ്ല്യുഎ വൈസ് പ്രസിഡൻ്റ്
ഡോ. ലീന ലിയോൺഎന്നിവർ ചടങ്ങിൽ സംസാരിച്ചു.രാജഗിരി കായിക വിദ്യാഭ്യാസ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. രാജഗിരി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം, രാജഗിരി സ്റ്റാഫ് അംഗങ്ങളുടെ നാടൻ പാട്ട്, കേരളഗാനം , സിലമ്പാട്ടം വഞ്ചീശമംഗളം,  നാടൻ നൃത്തം,  തുടങ്ങിയവ കാണികൾക്ക്  മനോഹരമായ ദൃശ്യ - ശ്രാവ്യ വിരുന്ന് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img