12:11pm 10 September 2026
NEWS
കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം
22/02/2026  08:18 PM IST
nila
കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം

ചെങ്ങന്നൂർ : കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ നഗരസഭ യൂണിറ്റ് സമ്മേളനം  ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ. ഷിബു രാജൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ഡബ്ളിയു. സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് എം.റ്റി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. കെ. അജി, ഭാരവാഹികളായ റ്റി. ആർ. സിന്ധു, കെ.എ. സെലീന, കെ.ശ്രീലത, സി.തുളസി എന്നിവർ പ്രസംഗിച്ചു. മാർച്ച് 7, 8 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കുന്ന 38-ാം മത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img