
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ പോഷകസംഘടനയായ കേരള ഗണക വനിതാവേദിയുടെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ചെങ്ങന്നൂർ ഗണകശ്രീ നഗറിൽ (വണ്ടിമല ദേവസ്ഥാന ആഡിറ്റോറിയം)നടക്കും. കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ യു. പ്രതിഭ എം എൽ എ മുഖ്യ അതിഥിയായി പങ്കെടുക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, സാമൂഹിക പ്രവർത്തക അനു ചാക്കോ, എം ബി സി എഫ് സംസ്ഥാന പ്രസിഡണ്ട് എസ് കുട്ടപ്പൻ ചെട്ടിയാർ, സെക്രട്ടറി സുമ ഹരിദാസ്, നഗരസഭാ വൈസ് ചെയർപേഴ്സൺ സാലി ജയിംസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡണ്ട് ജിജി കുഞ്ഞുകുഞ്ഞ്, വിവിധ സാമൂഹിക - സാമുദായിക വനിതാ സംഘടനാ നേതാക്കൾ എന്നിവർ സംസാരിക്കും.
രാവിലെ 9.30നു ജില്ലാ ആശുപത്രി ജംഗ്ഷനു സമീപമുള്ള പുലിക്കുന്നേൽ ദേവസ്ഥാനത്തിനു മുൻപിൽ നിന്നും നൂറുകണക്കിനു വനിതകൾ പങ്കെടുക്കുന്ന വിളംബരജാഥയും സമ്മേളനത്തിനു അഭിവാദ്യം അർപ്പിച്ചുകൊണ്ട് പുരുഷന്മാരുടെ ജാഥയും ഉണ്ടായിരിക്കുന്നതാണ്.
ഉച്ചയ്ക്കു ശേഷം വനിതാവേദി സംസ്ഥാന പ്രസിഡണ്ട് സിന്ധു പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിനിധി സമ്മേളനം ഗണക മഹാസഭാ സംസ്ഥാന പ്രസിഡണ്ട് ഡോ. ഷാജികുമാർ ഉദ്ഘാടനം ചെയ്യും. വനിതാവേദി സംസ്ഥാന സെക്രട്ടറി പ്രിയസജീവ് മുഖ്യപ്രഭാഷണം നടത്തും. ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത് മുഖ്യ അതിഥിയായിരിക്കും. വിവിധ സംസ്ഥാന - ജില്ലാ ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കും. തുടർന്ന് തെരഞ്ഞെടുപ്പും ഉണ്ടായിരിക്കുo .











