03:40am 06 November 2026
NEWS
കേരളോത്സവം മിഴിവ്-2026
04/11/2026  07:30 PM IST
nila
കേരളോത്സവം മിഴിവ്-2026

മുളക്കുഴ: ഗ്രാമപഞ്ചായത്ത് കേരള യുവജന ക്ഷേമ ബോർഡിന്റെ  നേതൃത്വത്തിൽ കേരളോത്സവം മിഴിവ്-2026  നവംബർ 4 മുതൽ 15 വരെ നടത്തും.
 വിളംബര ഘോഷയാത്രയോടുകൂടി പരിപാടികൾ ആരംഭിച്ചു. അത്‌ലറ്റിക്സ് മത്സരങ്ങൾ പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്തോഷ് രമണിക അധ്യക്ഷത വഹിച്ചു ബ്ലോക്ക് മെമ്പർ രതീഷ് കുമാർ സി ആർ, ജനപ്രതിനിധികളായ പുഷ്പ വർഗീസ്, ലീലാമ്മ ജോസ്, സുരേഷ് കുമാർ പി.ജി, പി.സുജിത്ത് ബാബു, മോളമ്മഎം.എൻ, സോജൻ തെക്കേടത്ത്, അനീഷ് മുളക്കുഴ, മറിയാമ്മ റെനി, സിന്ധു ആർ, പ്രമോദ് കാരയ്ക്കാട്, രാജി രാജീവ്, ടൈറ്റസ്, സുരേഷ് വി.വി, സിഡിഎസ് ചെയർപേഴ്സൺ ഷൈലജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എസ്. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img