
ഖത്തറിലെ ചെറുകിട,ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ കേരള എൻ്റർപ്രണേഴ്സ് ക്ലബിൻ്റെ Safe Sail എന്ന തലക്കെട്ടിൽ നടന്ന കഫേ ടോക്ക് സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം പകർന്ന് നൽകുന്ന തായിരുന്നു.
പ്രതികൂല സാഹചര്യത്തിൽ ഒരു സംരഭകൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം ഏതൊക്കെ മേഖലയിൽ കരുതലോട് കൂടി മുന്നോട്ട് പോകണം തന്റെ സംരഭക മേഖലയിൽ കൊണ്ട് വരേണ്ട പോസറ്റീവായ മറ്റ് മാറ്റങ്ങൾ എന്തൊക്കെ കൊണ്ടുവരാം തുടങ്ങിയ സൂക്ഷ്മമായ തലങ്ങളിൽ ചർച്ച നടന്നു. രണ്ട് സെഷനുകളയി നടന്ന പ്രോഗ്രാമിൽ ആദ്യ സെഷനിൽ 98.6 റെഡിയോ CEO ശ്രീ.അൻവർ ഹുസൈനും രണ്ടാം സെഷനിൽ റാഗ് ഹോൾഡിങ് ഗ്രൂപ്പ് CEO ശ്രീ അസ്ലം, Q-Box CEO ഹിഷാൻ ഇസ്മായീൽ, Senior Under Writer അഡ്വ.മുഹമ്മദ് ഇഖ്ബാൽ,അനലിറ്റിക്സ് മാനേജിങ് പാർട്ണർ
ജസീം നാലകത്ത് വിവിധ ബിസിനസ് മേഖലയെ കുറിച്ചു സംസാരിച്ചു.പ്രോഗ്രാമിന് പ്രസിഡന്റ് ശ്രീ മജീദ് അലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശ്രീ മുഹമ്മദ് അൽ ഫഹദ് (സ്പ്രിങ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ) സ്വാഗതവും സമാപനം വൈസ് പ്രസിഡന്റ് ശ്രീ അബ്ദു റസാഖും നിർവ്വഹിച്ചു.











