
ചെങ്ങന്നൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണം കൊലപാതകമാണെന്നും കാരണക്കാരായ അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്ത് തുറുങ്കിലടക്കണമെന്ന് ആവശ്യപ്പെട്ട് KDP ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി
ചെങ്ങന്നൂർ
കെ എസ് ആർ ടി സി ജംഗ്ഷനി
ൽ ജില്ലാ പ്രസിഡൻ്റ് വിനോദ് മുറിയായിക്കരയുടെ അധ്യക്ഷതയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി സിബീഷ് ചെറുവല്ലൂർ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു
ലോൺ ആപ്പിൻ്റെ പേരിൽ കേസ്സ് അട്ടിമറിക്കാനുള്ള
പോലീസ് ഗൂഡാലോചന നടക്കുന്നതായും
പ്രതികളുടെ ഉന്നതമായ രാഷ്‌ട്രീയ ബന്ധം കേസ്സിനെ പലഘട്ടത്തിലും ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു
സംഘടനാ സെക്രട്ടറി ബിജു ഇലഞ്ഞിമേൽ,
ജോജി എടത്വ
രജു കുമാർ ആയിക്കാടൻ
ഷാജി ഇരവിപേരൂർ
ബിജോയി ഡേവിഡ്
വിജി ഇലഞ്ഞിമേൽ
ശ്രുതി അരുൺ
നവാസ്
ബിനു കുഞ്ഞച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.










