08:27am 10 November 2026
NEWS
ആരോഗ്യമന്ത്രി രാജി വെക്കണം കേരള കോൺഗ്രസ്
04/07/2025  05:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആരോഗ്യമന്ത്രി രാജി വെക്കണം കേരള കോൺഗ്രസ്
HIGHLIGHTS

ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ഡിഎംഒ ഓഫീസ് മാർച്ച്  ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു അലിക്കുഞ്ഞ് എടക്കുന്ന്, ജിസൺ ജോർജ്, ഉണ്ണി വടുതല,ജോഷ്വാ  തായംകേരി, സേവി കുരിശുവീട്ടിൽ, ബോബി കുറുപ്പത്ത്,രാജു വടക്കേക്കര തുടങ്ങിയവർ സമീപം

കൊച്ചി: കോട്ടയം മെഡിക്കൽ കോളേജിൽ രക്ഷാപ്രവർത്തനം വൈകിച്ച് ഒരു വീട്ടമ്മയുടെ ജീവനെടുത്തത് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള അനാസ്ഥ മൂലമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം. 

മെഡിക്കൽ കോളേജ് സംഭവത്തിൽ ആരോഗ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട്
കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആവശ്യ മരുന്നുകളോ, ശസ്ത്രക്രിയാ ഉപകരണങ്ങളോഇല്ലാതെ  സർക്കാർ ആശുപത്രികൾ വലയുകയാണ്.മരുന്ന് വിതരണക്കാർക്ക് മെഡിക്കൽ സർവീസസ് കോർപ്പറേഷന് കുടിശ്ശികയുള്ളത് കോടികളാണ്. അത് കൊടുക്കാതെ 100 കോടി മുടിച്ച് നാലാം വർഷത്തിൻ്റെ ധൂർത്ത്  നടത്തുകയാണ് പിണറായി. അടിയന്തര ശസ്ത്രക്രിയകൾക്ക്   മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടാണ് മനുഷ്യർക്ക്  ഉള്ളത്. സേവി കുരിശുവീട്ടിൽ അധ്യക്ഷത വഹിച്ചു. വിനോദ് തമ്പി, ജിസൺ ജോർജ്, ബോബി കുറുപത്ത്, ഉണ്ണി വടുതല, രാജു വടക്കെകര, ജോഷ്വ തായംകേരി, ആന്റണി മഞ്ഞൂരാൻ, അലികുഞ്ഞ്   ഇടക്കുന്ന്,  സന്തോഷ്‌ വർഗീസ്, റോഷൻ ചാക്കപ്പൻ, പി ജെ ആന്റണി, ബേബി പൊട്ടനാനി, പി വി തോമസ്, അജേഷ് രാജ്, ആന്റണി നെല്ലിശ്ശേരി, സോജൻ ചിറ്റൂർ, ജേക്കബ് വേട്ടാപറമ്പിൽ, സാജു ചേരാനല്ലൂർ, ജയന്തൻ, ജോസി കെ ജി തുടങ്ങിയവർ പ്രസംഗിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img