07:36pm 11 November 2026
NEWS
കേരളകോൺഗ്രസ്‌ (എം) തിരുവൻവണ്ടൂർ തെരഞ്ഞെടുപ്പു കൺവെൻഷൻ
05/11/2025  11:06 AM IST
nila
കേരളകോൺഗ്രസ്‌ (എം) തിരുവൻവണ്ടൂർ തെരഞ്ഞെടുപ്പു കൺവെൻഷൻ

 

ചെങ്ങന്നൂർ. കേരള കോൺഗ്രസ്‌ (എം) തിരുവൻവണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പഞ്ചായത്തിൽ പാർട്ടി മത്സരിക്കുന്ന വാർഡുകളിലെ  സ്ഥാനാർത്ഥി
കളെ അന്തിമമായി തീരുമാനിച്ചു.  എൽ ഡി എഫ്സ്ഥാനാർഥികളുടെ വിജയത്തിന് കൂട്ടായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. 
മണ്ഡലം പ്രസിഡന്റ്‌ റെജി ആങ്ങയിലിന്റെ അധ്യക്ഷതയിൽ കൂടിയ  യോഗം പാർട്ടി ഉന്നതാധി
കാര്യ  സമിതി അംഗം  ജേക്കബ്‌തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ ,തോമസ് കൊണ്ടോടി, സജി കീളാത്ര തെരെഞ്ഞെടുപ്പു കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങളായ  സി എ. എബ്രഹാം ചാങ്ങയിൽ, സാബു നെച്ചാട്ടു, അനിയൻ കൊടുഞ്ഞുപള്ളത്ത്,ഗീതാ സാദാനന്ദൻ വാരികോട്ടിൽ, ഷേർലി സിബിച്ചൻ  അജയബാബു,  സിബിച്ചൻ, റനു കൊണ്ടോടി, റോണി, ടോണി വാളൻപറമ്പിൽ, സോമൻ ചിറതലക്കൽ , കുഞ്ഞുമോൻ മങ്കീറ്റിൽ  ,  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.