
ചെങ്ങന്നൂർ :കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭാ കവാടത്തിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ മുൻ മന്ത്രിയും പാർട്ടി ചെയർമാനുമായിരുന്ന കെ എം മാണിയുടെ ചരമദിനമായ ഏപ്രിൽ 9 സ്മൃതിദിനമായി ആചരിച്ചു.
പാർട്ടി ഉന്നതാധികാരിസമതി അംഗം ജേക്കബ് തോമസ് അരികുപുറം യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു താമരവേലി അദ്ധ്യക്ഷത വഹിച്ചു
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തു പറമ്പിൽ, രാജു കൊണ്ടോടി, സജി കീളാത്രാ, ജില്ലാ ട്രഷറർ എബ്രഹാം ഇഞ്ചക്കലോടി, ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു മുല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ബിനി ജെയിൻ, മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ, മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മാനാംപുറം, കോശി കോട്ടപാട്ട്, കെ വി ചെറിയാൻ, തോമസ് കെന്നടി,റെജി അങ്ങയിൽ, മോൻസി അരികുപുറം വിപിൻ ജോസ് പുതുവന, ജെയിം, ദീപക് മഞ്ജു യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.











