
ചെങ്ങന്നൂർ. രാസവള വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ജനദ്രോഹ നടപടിക്കെതിരെയും പാചക വാതക വില വർധനവിനെതിരെയും കേരള കോൺഗ്രസ് (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണയും പ്രതിഷേധ യോഗവും നടത്തി.
പാർട്ടി ഉന്നതാധികാര്യ സമിതി അംഗം ജേക്കബ് തോമസ് അരികുപുറം ധർണ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജു താമരവേലി ആദ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ സജി കീളാത്ര ജില്ലാ വൈസ് പ്രസിഡന്റ് ജേക്കബ്‌മാത്യു മുല്ലശ്ശേരി അലക്സാണ്ടർ കാരക്കാട് എം എസ് കുര്യൻ, ജോൺ മാത്യു മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ജയിൻ മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ പഞ്ചായത്ത് മെമ്പർ ഷേർലി സിബിച്ചൻ മണ്ഡലം പ്രസിഡന്റ് മാരായ കുര്യൻ മാനാംപുറം കെ വി ചെറിയാൻ റോയി ശാമുവൽ വെൺമണി മോൻസി അരികുപുറം നിയോജക മണ്ഡലം സെക്രട്ടറി സജി മുക്കത്താരിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻ ജോസ് പുതുവന ജെയിംസ് മാന്നാർ അനിയൻ കൊടിഞ്ഞിപള്ളത്ത് എന്നിവർ പ്രസംഗിച്ചു.











