
ചെങ്ങന്നൂർ: ഇന്ധനവില കുത്തനെ ഉയർന്ന് സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാകുന്ന സാഹചര്യത്തിൽ, വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃതല യോഗം പ്രമേയം പാസാക്കി.
നിയോജകമണ്ഡലം പ്രസിഡൻറ് ഗണേഷ് പുലിയൂർ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഷിബു ഉമ്മൻ, ജൂണി കുതിരവട്ടം, ചാക്കോ കൈയ്യത്ര, സാം മല്ലാശ്ശേരി, കെ വി വർഗീസ്, ഈപ്പൻ നൈനാൻ, ജിജി എബ്രഹാം, അനിൽ ബേബി, റെജി ജോൺ, ജോസ് പൂവനേത്ത്, റെജി ജോർജ് വെണ്മണി, മോൻസി കുതിരവട്ടം, സ്റ്റാൻലി ജോർജ്, അച്ചൻകുഞ്ഞ് ഇടനാട്, നെബു ചിറമേൽ, സജി ചങ്ങനപ്പള്ളി, ശരത് ചന്ദ്രൻ, ചെങ്ങന്നൂർ മുൻസിപ്പൽ കൗൺസിലർ ടി കുമാരി, പഞ്ചായത്ത് അംഗങ്ങളായ ടോണി കുതിരവട്ടം, ജെൻസി മോൾ, റേച്ചൽ ടീച്ചർ, മോൻസി കപ്ലശ്ശേരി, ജോൺ ഡാനിയൽ പുന്നോൻ, സജി അബ്രഹാം ,സജി പള്ളത്ത്, ജോയി ചെറിയാൻ, സജി തോമസ്, സുനോദ് ചന്ദ്രൻ, മോൻസി മൂലയിൽ, ഗീവർഗീസ് മാത്യു മുളക്കുഴ, രാജേഷ് തോപ്പിൽ, ബ്ലസൺ ജേക്കബ്ബ്
എന്നിവർ സംസാരിച്ചു.











