
കല്ലിശ്ശേരി: കല്ലിശ്ശേരി ഇറപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴക്ക് ഉണ്ടായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് തിരുവൻവണ്ടൂർ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ബോട്ട് സർവീസ് പുനരാരംഭിക്കുന്നതിലൂടെ ഇൻലാൻഡ് ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവും പ്രദേശത്തിന്റെ വികസനത്തിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വഴിയൊരുങ്ങുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഉന്നതാധികാര സമിതി അംഗം ജൂണി കുതിരവട്ടം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മോൻസി കുതിരവട്ടം അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗം ഷിബു ഉമ്മൻ, സംസ്ഥാന ജനറൽ സെക്രട്ടറി സാം മല്ലാശ്ശേരി, നിയോജകമണ്ഡലം പ്രസിഡന്റ് ഗണേഷ് പുലിയൂർ, ജില്ലാ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ, നിയോജക മണ്ഡലം സെക്രട്ടറി അനിൽ നാടാവള്ളിൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോണി കുതിരവട്ടം, ഷൈനി തോമസ്, കെ എ സിൽബി മോൾ, എന്നിവർ പ്രസംഗിച്ചു.











