
മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് കേരള ബിസിനസ്സ് ഫോറം. ദോഹയിലെ മലയാളി സംരംഭകരുടെ പ്രമുഖ കൂട്ടയ്മയായ കേരള ബിസിനസ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ മനേജിങ്ങ് കമ്മിറ്റി മെമ്പർ ശ്രീജിത്ത് പത്മജൻ സ്വാഗതം പറയുകയും പ്രസിഡൻ്റ് ഷഹീൻ മുഹമദ് ഷാഫി അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെൻ്റർ പ്രസിഡൻ്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ. എം. സുധീർ, ഐ.സി.സി. അഡ്വയ്സറി ബോഡ് ചെയർമാൻ പി.എൻ ബാബുരാജൻ, ഇൻകാസ് പ്രസിഡൻ്റ് ഹൈദർ ചുങ്കത്തറ, കെ.ബി.ഫ്. മുൻ ജനറൽ സെക്രട്ടറി വർഗീസ് വർഗീസ്, കെ.ബി.ഫ് മുൻ ട്രഷറർ സംസ്കൃതി പ്രസിഡൻ്റ് സാബിത്ത് സഹീർ , കെ.ബി.ഫ് മുൻ പ്രസിഡൻ്റ് കെ. ആർ. ജയരാജ് തുടങ്ങി നിരവധിപേർ അനുസ്മരണ പ്രഭാഷണം നടത്തി. മാനേജിങ്ങ് കമ്മിറ്റി മെമ്പർ കുഞ്ഞു മുഹമദ് അൻവർ നന്ദി ഖേപെടുത്തി.











