11:18am 12 November 2026
NEWS

ശ്രീനിവാസന് വിടനൽകി കേരളം

21/12/2025  12:10 PM IST
nila
 ശ്രീനിവാസന് വിടനൽകി കേരളം

കലാകേരളം നടൻ ശ്രീനിവാസന് വിടനൽകി. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ വിനീതും ധ്യാനും ചേർന്നാണ് ശ്രീനിവാസന്റെ ചിതയ്ക്ക് തീകൊളുത്തിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ടനാട്ടെ 'പാലാഴി' വീട്ടിലെത്തിയത്. 'എന്നും എല്ലാവർക്കും നന്മകൾ നേരുന്നു' എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. നടൻമാരായ സൂര്യ, നിവിൻ പോളി, വിനീത്, നടനും എംഎൽഎയുമായ മുകേഷ് തുടങ്ങിയവർ വീട്ടിലെത്തി. ‍‍

ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്കെത്തുന്നത്. 1984-ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറി. 48 വർഷത്തെ സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥ എഴുതുകയും രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img