08:22am 13 November 2026
NEWS
ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അനുശോചനം രേഖപ്പെടുത്തി
27/12/2025  06:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അനുശോചനം രേഖപ്പെടുത്തി

ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ  അനുശോചിച്ചു. 

ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെയും കർശനമായി പാലിച്ചുകൊണ്ട് നിയമസഭാ നടപടികൾ നയിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്നു ബിശ്വ ബന്ധു സെന്നെന്ന് സ്പീക്കർ പറഞ്ഞു. 

നിയമനിർമ്മാണ സഭകളുടെ നിഷ്പക്ഷതയും അന്തസ്സും സംരക്ഷിക്കുന്നതിൽ സ്പീക്കർമാർ വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹം ഓർമ്മിപ്പിച്ചു. ആ നിലയിൽ ത്രിപുര നിയമസഭയുടെ അധ്യക്ഷനായി സെന്നിന്റെ സേവനം ശ്രദ്ധേയമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ പാരമ്പര്യത്തിന് ബിശ്വ ബന്ധു സെന്നിന്റെ സംഭാവനകൾ വിലപ്പെട്ടതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം നിയമസഭാ സംവിധാനത്തിന് വലിയ നഷ്ടമാണെന്നും സ്പീക്കർ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img