
ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, കായിക-രാഷ്ട്രീയ വിശകലന തത്പരർക്കായി ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രവചന മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്കും പ്രവാസികൾക്കും തങ്ങളുടെ രാഷ്ട്രീയ അവബോധം പ്രകടിപ്പിക്കാനുള്ള മികച്ചൊരു അവസരമാണിത്.
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കൃത്യമായ നിഗമനങ്ങളും വിശകലനങ്ങളും സമർപ്പിക്കുന്നവരിൽ നിന്ന് ഏറ്റവും മികച്ച പ്രവചനം നടത്തുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
https://forms.gle/7dBWjzFrxSbwCyj76
ഗൂഗിൾ ഫോം ലിങ്ക് വഴി പ്രവേശിച്ചു വ്യക്തിഗത വിവരങ്ങളും തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവചനങ്ങളും രേഖപ്പെടുത്തി മത്സരത്തിൽ പങ്കാളികളാകാം.
കേരളത്തിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളെ പ്രവാസലോകം എത്രത്തോളം കൃത്യമായി വിലയിരുത്തുന്നു എന്നറിയാനുള്ള ഇൻകാസ് മലപ്പുറത്തിന്റെ ഈ വേറിട്ട ഉദ്യമത്തിൽ എല്ലാ രാഷ്ട്രീയ നിരീക്ഷകരും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.










