07:47pm 14 May 2026
NEWS
കെ സി വേണു​ഗോപാൽ കേരളത്തിലേക്കില്ല
14/05/2026  11:34 AM IST
nila
കെ സി വേണു​ഗോപാൽ കേരളത്തിലേക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതൃത്വത്തിലെ നീക്കങ്ങൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കെ.സി വേണുഗോപാൽ ഇല്ലെന്നതാണ് പുതിയ വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.

അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉച്ചയോടെ ഡൽഹിയിൽ നിന്നുണ്ടാകുമെന്നാണ് സൂചന.

കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് എത്താത്തത് മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പുതിയ വഴിത്തിരിവായി. അദ്ദേഹത്തിന്റെ സാധ്യതകൾ മങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ദീർഘചർച്ചയ്ക്കുശേഷമാണ് വേണുഗോപാൽ കേരളയാത്ര ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img