
ചെങ്ങന്നൂർ: കേരള നവോത്ഥാന ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട സാമൂഹ്യ പരിഷ്കർത്താവാണ് കാവാരികുളം കണ്ടൻ കുമാരൻ എന്ന്
കെ എം ട്രസ്റ്റ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
മോഹനൻ കാരക്കാട് പറഞ്ഞു. നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയിൽ കാവാരികുളം കണ്ടൻകുമാരൻ ജീവിതവും വീക്ഷണവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു. അപരിഷ്കൃത ജീവിതം നയിച്ചുപോന്ന പറയർ ജാതി സമൂഹത്തിന് മനുഷ്യോചിതമായ ജീവിതം കൈവരിക്കുന്നതിന് കൃഷി യോഗ്യമായ ഭൂമിയും വിദ്യാഭ്യാസവും അടിസ്ഥാന ഉപാധിയാണെന്ന് കണ്ട് പ്രജാസഭയിൽ ഭൂമിക്കുവേണ്ടി വാദിക്കുകയും സ്വപ്രയത്നത്താൽ 52 ഏകാധ്യാപന സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്ത മഹാനായ സാമൂഹ്യ പരിഷ്കർത്താവാണ് കണ്ടൻകുമാരൻ എന്ന് തന്റെ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂർ പ്രഭാത് ടൂറിസ്റ്റ് ഹോമിൽ നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ജോൺസൺ മലാഖി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൺവീനർ മധു ചെങ്ങന്നൂർ, പി. എം. രാധാകൃഷ്ണൻ, മണിയൻ കാവാലം, റ്റി. കോശി, മണി ഗാന്ധി ദേവൻ, റെജില മോഹനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.











