
ദോഹ: പന്ത്രണ്ടാമത് കത്താറ അറബിക് നോവൽ പുരസ്‌കാരത്തിന് (Katara Prize for Arabic Novel) അപേക്ഷരുടെ റെക്കോഡ് പങ്കാളിത്തമെന്ന് കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. ഇത്തവണ ആകെ 2,610 എൻട്രികളാണ് ലഭിച്ചത്. 2014-ൽ പുരസ്‌കാരം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പങ്കാളിത്തമാണിത്. 2021-ലെ 2,021 എൻട്രികൾ എന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്.
ലഭിച്ച അപേക്ഷകളിൽ 1,488 എണ്ണം പ്രസിദ്ധീകരിക്കാത്ത നോവലുകളും 578 എണ്ണം പ്രസിദ്ധീകരിച്ച കൃതികളുമാണ്. കുട്ടികൾക്കായുള്ള നോവലുകൾ, ചരിത്ര നോവലുകൾ, പഠനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി രചനകൾ എത്തിയിട്ടുണ്ട്. ഈജിപ്ത്, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ചത്.
ആകെ 3,75,000 ഡോളറാണ് (ഏകദേശം 3.1 കോടി രൂപ) വിവിധ വിഭാഗങ്ങളിലായി വിജയികൾക്ക് നൽകുന്ന സമ്മാനത്തുക. അറബിക് നോവലുകൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നേടിക്കൊടുക്കാൻ ഈ പുരസ്‌കാരത്തിന് സാധിക്കുന്നുണ്ടെന്ന് കത്താറ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് അൽ സുലൈത്തി പറഞ്ഞു











