NEWS
സൗജന്യ സൂംബ പരിശീലനവുമായി കരുതൽ
05/07/2025 12:54 PM IST
ജയചന്ദ്രന്

കൊല്ലം :- സൂംബ വിവാദമായ സാഹചര്യത്തിൽ സൂംബയെക്കുറിച്ചുള്ള ശരിയായ അവബോധം നൽകുവാൻ 'സൂംബ ഫിറ്റ്നസ് അറിഞ്ഞതും അറിയാത്തതും' എന്ന പരിപാടി ജൂലൈ 7 തിങ്കൾ വൈകിട്ട് 4.30 നു കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ പെട്രോൾ പമ്പിന് പിറകിലുള്ള കരുതൽ സൂംബ,യോഗ & കരാട്ടെ സെന്ററിൽ നടക്കും.
കരുതൽ സൂംബ ടീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ സൂംബയുടെ മലയാളത്തിലെ ആദ്യ പഠന പുസ്തകം എഴുതിയ ജോർജ് എഫ് സേവ്യർ വലിയവീട് ക്ളാസുകൾ നയിക്കും.
ഇന്റർനാഷണൽ ലൈസൻസ്ഡ് സൂംബ ഇൻസ്ട്രക്ടർ സിൻ ജോസ്ഫിൻ ജോർജിന്റെ നേതൃത്വത്തിൽ സൂംബ പ്രദർശനം ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9387676757 എന്ന നമ്പറിൽ വിളിക്കാം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











